കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായനക്കാരെ നിലനിര്‍ത്തല്‍ വെല്ലുവിളി: എംടി

Google Oneindia Malayalam News

MT
ആധുനികകാലത്ത് വായനക്കാരെ നിലനിര്‍ത്തുക എന്നത് എഴുത്തുകാരന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. എഴുത്ത് അത്രമേല്‍ ദുഷ്‌കര വിഷയമായി മാറികൊണ്ടിരിക്കുന്നു. പണ്ട് ദേശങ്ങളുടെ സ്ഥിതി അറിയുന്നവനായിരുന്നു എഴുത്തുകാരന്‍, എന്നാല്‍ അങ്ങനെയൊരു അവസ്ഥ ഇന്നില്ല. സമൂഹത്തില്‍ നടക്കുന്നതെന്ത് എന്ന് തിരിച്ചറിയാനാകാത്ത വിധം എഴുത്തുകാരന്‍ മാറികൊണ്ടിരിക്കുന്നു. ജീവിതവീക്ഷണങ്ങള്‍ ചിന്നഭിന്നമായതാണ് ഇതിനു കാരണം-എംടി വാസുദേവന്‍ നായര്‍ പറഞ്ഞു.

ബിഎം സുഹ്‌റയുടെ പ്രകാശത്തിനു മേല്‍ പ്രകാശം, മുഖാമുഖം എന്നീ കൃതികള്‍ പ്രകാശനം ചെയ്യുകയായിരുന്നു എംടി. ചിന്ത പബ്ലിഷേഴ്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഘടനാപരമായി പുതിയ ശില്‍പ്പം തേടുന്നതാണ് ബിഎം സുഹ്‌റയുടെ ഓരോ രചനകളും. കുടുംബകഥകള്‍ എന്നതിനപ്പുറമാണ് അവരുടെ രചനാരീതി. ജാതിക്കും മതത്തിനുമപ്പുറം മാനവികതയുടെ തുരുത്തുകളും കുടുംബബന്ധങ്ങള്‍ നിലനില്‍ക്കണമെന്ന ആഗ്രഹവും ബിഎം സുഹ്‌റയുടെ രചനാ വീക്ഷണത്തെ വേറിട്ട് നിര്‍ത്തുന്നു-സാസ്‌കാരിക കൂട്ടായ്മ വിലയിരുത്തി. യുഎ ഖാദര്‍ എംടിയില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ എകെ പ്രേമജം അധ്യക്ഷയായിരുന്നു. ഡോ.പികെ പോക്കര്‍ പുസ്തകപരിചയം നടത്തി. വികെ ജോസഫ്, കെടി കുഞ്ഞിക്കണ്ണന്‍, ബിഎം സുഹ്‌റ എന്നിവര്‍ പ്രസംഗിച്ചു. അര്‍ത്ഥവത്തായ ചര്‍ച്ചകളും സാംസ്‌കാരിക കൂട്ടായ്മകളും ചേര്‍ന്ന് പതിവ് പുസ്തക പ്രകാശന വേദികളില്‍ നിന്ന് ഈ ചടങ്ങിനെ വേറിട്ട് നിര്‍ത്തുകയായിരുന്നു.

English summary
MT Vasudevan Nair released BM Suhra's Two Books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X