കോട്ടയം: എമേര്‍ജിങ് കേരള പദ്ധതിക്കു പിറകില്‍ പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയയാണ് എന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂമിയാണ് ഈ മാഫിയയുടെ ലക്ഷ്യം എന്നും, തെറ്റിദ്ധരിക്കപ്പെട്ട മുഖ്യമന്ത്രി ഈ മാഫിയയുടെ പിടിയില്‍ അകപ്പെടുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തെ രക്ഷിക്കാനുള്ള എന്തോ വലിയ പദ്ധതിയാണ് എന്ന് വരുത്തി തീര്‍ത്ത് സ്വന്തം കാര്യം നേടുകയാണ് ചിലരുടെ ലക്ഷ്യം എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ പേരില്‍ നെല്‍ വയലുകള്‍ നികത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ എന്‍എസ്‌എസ് ശക്തമായി എതിര്‍ക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.