മുന്‍ എംഎല്‍എ വര്‍ഗീസ് വൈദ്യര്‍ നിര്യതനായി
കല്‍പ്പറ്റ: മുന്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ പിവി വര്‍ഗീസ് വൈദ്യര്‍ നിര്യാതനായി. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ വയനാട്, കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 മുതല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗം ആയിരുന്നു. നാലു പതിറ്റാണ്ടോളം വയനാടിന്റെ സാമൂഹിക, രാഷട്രീയ ജീവിതതിന്റെ ഭാഗബാക്കായിരുന്നു വര്‍ഗീസ് വൈദ്യര്‍.
വളരെ കാലം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ പത്തു മണി വരെ കല്‍പ്പറ്റ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ശേഷം മീനങ്ങാടിയിലെ വര്‍ഗീസ് വൈദ്യരുടെ വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് അഞ്ചിനാണ് സംസ്‌കാരം നടക്കുക.
രണ്ടായഴ്‌ച മുമ്പാണ് വര്‍ഗീസ് വൈദ്യരുടെ ഭാര്യ നിര്യാതയായത്.












Click it and Unblock the Notifications