• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിപി വധം സിബിഐ അന്വേഷിക്കണ്ട:മുല്ലപ്പള്ളി

  • By Shabnam Aarif

കോഴിക്കോട്‌: സിപിഎം വിമത നേതാവ്‌ ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ്‌ സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ല എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ്‌ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ്‌ നീങ്ങുന്നത്‌ എന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം നല്‍കേണ്ടതുണ്ട്‌ എന്നും ആണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

കേസില്‍ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുന്നതിന്‌ സിബിഐ അന്വേഷണം വേണം എന്ന്‌ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ആവശ്യപ്പെട്ടിരുന്നു.

സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം മനസ്സിലാക്കാവുന്നതാണ്‌ എന്നും അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം നിരന്തരം ഭാഷണിപ്പെടുത്തുന്നത്‌ ശരിയായ അന്വേഷണത്തെ ബാധിക്കുമോ എന്നതാണ്‌ രമയുടെ ആശങ്ക എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ മരണ വാറണ്ടില്‍ ഒപ്പിട്ടവരെയാണ്‌ പിടികൂടേണ്ടത്‌. അന്വേഷണ സംഘത്തിന്‌ അത്‌ കഴിയും എന്നു തന്നെയാണ്‌ വിശ്വാസം. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസ്‌ സിബിഐയെ കൊണ്ട്‌ അന്വേഷിപ്പിക്കേണ്ടതില്ല എന്നത്‌ മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം ആണ്‌ എന്ന്‌ കെകെ രമ അഭിപ്രായപ്പെട്ടു.

English summary
There is no need of CBI investigation of the TP Chandrasekharan murder case, says Central Minister Mullappalli Ramachandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more