ആണവവിദ്യ കൈമാറിയെന്ന് എക്യു ഖാന്‍

ബേനസിര്‍ നേരിട്ട് വിളിപ്പിക്കുകയായിരുന്നു. രണ്ടു രാജ്യങ്ങളെ സഹായിക്കണം. അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം-ജംഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
സാങ്കേതിക വിദ്യ കൈമാറുക ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്-ആണവ സാങ്കേതിക വിദ്യയുടെ സമാന്തര കൂട്ടായ്മ ആഗോളതലത്തില്‍ തന്നെ പടുത്തുയര്‍ത്ത ഖാന്‍ പറഞ്ഞു. ലിബിയയ്ക്കും വടക്കന്‍ കൊറിയയ്ക്കും സാങ്കേതിക വിദ്യ കൈമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഖാന്‍ ദീര്‍ഘകാലം വീട്ടുതടങ്കലിലായിരുന്നു.
1998ലെ ആണവപരീക്ഷണത്തിന് പ്രധാനമന്ത്രി നവാസ് ഷരീഫിന് തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. അമേരിക്കയെ വെറുപ്പിക്കുന്ന ഭരണം തന്നെ നഷ്ടപ്പെടുത്തുമെന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു.
താലിബാന്‍, അല്‍ക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് ആണവരഹസ്യങ്ങള്‍ കൈമാറാനിടയുണ്ടെന്ന വാര്‍ത്തകളും സജീവമായിരുന്നു. കടുത്ത അന്താരാഷ്ട്രസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക് ആണവശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഖാനെ തടങ്കലിലാക്കിയിരുന്നത്.












Click it and Unblock the Notifications