കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് സിലിണ്ടര്‍ പത്തായി ഉയര്‍ത്തിയേക്കും

  • By Ajith Babu
Google Oneindia Malayalam News

LPG
ദില്ലി: ഡീസല്‍ വില വര്‍ദ്ധനയിലൂടെ ഉണ്ടായ ജനരോഷം തണുപ്പിയ്ക്കുന്നതിനായി് സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് 10 ആയി ഉയര്‍ത്താന്‍ കേന്ദ്രം ആലോചിക്കുന്നു.

സിലിണ്ടറുകളുടെ എണ്ണം കുറച്ചതും ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനും എതിരെ ഘടകകക്ഷികളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്.

എന്നാല്‍ നയപരമായ കാര്യങ്ങളായതിനാല്‍ ചില്ലറ മേഖലയിലും വ്യോമയാന മേഖലയിലും വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പുന:പരിശോധിക്കില്ല.

ധനകാര്യമന്ത്രി പി ചിദംബരവും പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയും സബ്‌സിഡി സിലിണ്ടര്‍ വെട്ടിക്കുറച്ചതിന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിന്റെും മണ്ണെണ്ണയുടെയും വില ഉടന്‍ വര്‍ധിപ്പിക്കരുതെന്ന നിലപാടും കേന്ദ്രത്തിനുണ്ടെന്ന് അറിയുന്നു. കേന്ദ്രതീരുമാനത്തിനെതിരെ രാജി ഭീഷണിയുമായി രംഗത്ത് വന്ന മമത ബാനര്‍ജി സര്‍ക്കാറിന് നല്‍കിയ അന്ത്യശാസന അവസാനിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് ഈ പുനരാലോചന.

പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ന് മമത ബാനര്‍ജിയുമായി സംസാരിച്ചേക്കും. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം കേന്ദ്ര മന്ത്രിസഭയിലെ തൃണമൂല്‍ മന്ത്രിമാരെ പിന്‍വലിച്ച് പുറത്ത് നിന്ന് പിന്തുണക്കാനാണ് മമതയുടെ തീരുമാനം.

English summary
With its allies and the Opposition calling for a rollback in the hike of diesel prices and the cap on LPG cylinder supply,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X