Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ യുഎസ്‌ കോണ്‍സുലേറ്റ്‌ അടച്ചു

ചെന്നൈ: ഇസ്ലാം വിരുദ്ധ സിനിമയായ ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസിനെതിരെയുള്ള പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ യുഎസ്‌ കോണ്‍സുലേറ്റ്‌ രണ്ട്‌ ദിവസത്തേക്ക്‌ അടച്ചിട്ടു. മൂന്നാം ദിവസവും കോണ്‍സുലേറ്റിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ്‌ ഇത്‌.

കോണ്‍സുലേറ്റ്‌ വഴിയുള്ള വിസ നടപടികളും രണ്ട്‌ ദിവസത്തേക്ക്‌ നിര്‍ത്തി വെച്ചിരിക്കുകയാണ്‌. അതിനാല്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും നടക്കേണ്ട വിസ നടപടികള്‍ മറ്റു ദിവസത്തേക്ക്‌ മാറ്റി.

അതേസമയം അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ വേണ്ടിയുള്ള അടിയന്തിര സേവനങ്ങള്‍ തുടരും എന്നാണ്‌ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്‌.

ഇസ്ലാം മതത്തെ അപമാനിക്കുന്ന എന്ന്‌ ആരോപിച്ച്‌ ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌ എന്ന അമേരിക്കന്‍ സിനിമ ലോകത്തിന്റെ അങ്ങോളം ഇങ്ങോളം പ്രതിഷേധത്തിനും അക്രമങ്ങള്‍ക്കും കാരണമായിരിക്കുകയാണ്‌.

രാജ്യത്ത്‌ ഈ സിനിമ ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. യൂട്യൂബില്‍ നിന്നും സിനിമ നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+