ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം
കൊച്ചി: ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. അനിശ്ചിതകാലത്തേക്കായിരിക്കും സമരം കൊച്ചിയില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 77 പൈസയാക്കി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടേതുള്‍പ്പെടെ എല്ലാ സൗജന്യനിരക്കുകളും പരിഷ്‌കരിക്കണം.
സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാന്‍ തയാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications