കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി ഒറ്റപ്പെടും

  • By Greeshma
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കൂടംകുളം വിഷയത്തില്‍ നിലപാട് മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ സിപിഎം ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാടാവണം പാര്‍ട്ടിയുടേത്. ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടി ഇന്നു ഭരണകക്ഷിയെ ന്യായീകരിക്കുന്നത് മണ്ടത്തരമാണ്. കൂടംകുളത്തെ വെടിവയ്പ്പിനെ പ്രകാശ് കാരാട്ട് ആക്ഷേപിക്കണമായിരുന്നുവെന്ന് പറഞ്ഞ വിഎസ് അദ്ദേഹം ശരിയായ സമീപനത്തിലേയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിഷമമുണ്ട്. സിബിഐ അന്വേഷണം വേണ്ടായെന്നു പറയുന്ന ആളുകള്‍ എന്താണ് ശരിയായ അന്വേഷണം എന്നു കൂടി പറയാന്‍ തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കാസര്‍കോട്ട് ടികെ സോമന് ഭൂമി നല്‍കിയ വിഷയത്തില്‍ കുറ്റപത്രം നല്‍കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിഎസ് പറഞ്ഞു. ഈ കേസില്‍ എതിരാളികള്‍ മാത്രമല്ല മറ്റാളുകളും കളിക്കുന്നുണ്ടെന്നാണ് തന്റെ സംശയമെന്നും വിഎസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

English summary
Ignoring CPIM's official line opposing scrapping of the Kudankulam Nuclear Power Plant, party veteran V S Achuthanandan said that party should change its stand on the issue.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X