തിലകന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു

രക്തം ശ്വാസകോശത്തിലേക്കു കടന്നതിനെ തുടര്‍ന്നാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ മരുന്നുകളോടും ശരീരം വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
തലച്ചോറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. മൂന്നു ദിവസം മുന്പ് ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് തിലകനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി പോലും ഉണ്ടായിരുന്നില്ല.
മസ്തിഷ്‌കാഘാതമുണ്ടായ തിലകന് ഇതിനുപിന്നാലെ ഹൃദയാഘാതവുമുണ്ടായിരുന്നു. ഇതാണ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയായത്.
ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു അദ്ദേഹത്തിന് അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ആദ്യം ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പിന്നീടാണ് കിംസിലേക്ക് മാറ്റിയത്.












Click it and Unblock the Notifications