കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു

  • By Ajith Babu
Google Oneindia Malayalam News

Thilakan
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. തിലകന്റെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായും അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി തിലകനെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ഇതിനിടെയാണ് രക്തസ്രാവമുണ്ടായത്.

രക്തം ശ്വാസകോശത്തിലേക്കു കടന്നതിനെ തുടര്‍ന്നാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ മരുന്നുകളോടും ശരീരം വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

തലച്ചോറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. മൂന്നു ദിവസം മുന്പ് ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് തിലകനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി പോലും ഉണ്ടായിരുന്നില്ല.

മസ്തിഷ്‌കാഘാതമുണ്ടായ തിലകന് ഇതിനുപിന്നാലെ ഹൃദയാഘാതവുമുണ്ടായിരുന്നു. ഇതാണ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയായത്.

ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു അദ്ദേഹത്തിന് അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ആദ്യം ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പിന്നീടാണ് കിംസിലേക്ക് മാറ്റിയത്.

English summary
Actor Thilakan’s condition has further worsened. Doctors at KIMS here have asked the actor’s family to inform close relatives about the turn for the worse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X