മലേഷ്യന്‍ സുന്ദരിയെ 200 ഡോളറിന് ലേലത്തിലെടുത്തു

സാദാ സുന്ദരിമാരല്ല. മുന്‍ മിസ് മലേഷ്യയായ നാദിയ ഹെങ് അടക്കമുള്ളവരെയാണ് ലേലലത്തിന് വച്ചത്. വാശിയേറിയ മത്സരത്തിനൊടുവില്‍
600 മലേഷ്യന്‍ റിഗ്ഗിറ്റ്‌സ് (200 യുഎസ് ഡോളര്‍) മുടക്കി ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് നാദിയയെ സ്വന്തമാക്കിയത്.
ലേലത്തില്‍ കിട്ടിയ സുന്ദരിയെയും കൊണ്ട് വീട്ടില്‍ പോകാമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. നാദിയയ്‌ക്കൊപ്പം മെഴുകുതിരി വെളിച്ചത്തില്‍ ഒരു ഡിന്നര്‍ കഴിയ്ക്കാനുള്ള അവസരമാണ് ദീപേന്ദ്രയ്ക്ക് ലഭിയ്ക്കുക.
ഉന്‍ഡിംസ്യ റിസോഴ്‌സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണു മലേഷ്യ വിഐപികളെ ലേലത്തിനു വച്ചത്. നാദിയയ്ക്കുപുറമെ നടന്‍ ടോണി യുസേഫ്, ഡോക്യുമെന്ററി നിര്‍മാതാവ് സൈറ സച്ച, എഫ്എച്ച്എം ഗേള്‍ നെസ്റ്റ് ഡോര്‍ 2010ലെ വിജയി വോനെ സിം എന്നിവരും അപൂര്‍വ ലേലത്തിന്റെ ഭാഗമായി. ഒരു നല്ലകാര്യത്തിനായി അടിമത്വപ്പെട്ടതില്‍ ദു:ഖമല്ലെന്ന് ലേലശേഷം നാദിയ പ്രതികരിച്ചു.












Click it and Unblock the Notifications