Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടംകുളം: ഉദയകുമാറിനെതിരെ അറസ്റ്റ് വാറണ്ട്

കൂടംകുളം: കൂടംകുളം സമരസമിതി നേതാവ് എസ്പി ഉദയകുമാറിനെതിരേ അറസ്റ്റ് വാറണ്ട്. വള്ളിയൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ആണവ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്‍ ഹാജരാകാത്തതിനാലാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്.

കേസില്‍ ഉദയകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് ഉദയകുമാര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയത്. ജനരോക്ഷം ഭയന്നാണ് പോലീസ് ഇതുവരെ ഉദയകുമാറിനെ അറസ്റ്റുചെയ്യാന്‍ മടിച്ചത്.

എന്നാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കുമെന്നാണ് വിവരം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ കോടതയില്‍ കീഴടങ്ങാന്‍ ഉദയകുമാര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+