2ജി സ്‌പെക്ട്രം ജെപിസി യോഗം:ബിജെപി ഇറങ്ങിപ്പോയി

പ്രശ്‌നത്തില്‍ ആരെയൊക്കെ വിസ്‌തരിക്കാന്‍ വിളിക്കണം എന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ ബിജെപിയുടെ വാദം അംഗീകരിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്.
മുന്‍ ധനകാര്യ സെക്രട്ടറിയും ഇപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായ ഡി സുബ്ബറാവുവില്‍ നിന്നും മൊഴി എടുക്കാം എന്ന് സമിതിയുടെ അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചതിനു പിന്നാലെയാണ് ബിജെപി പ്രതിനിധികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും, ധനമന്ത്രി പി ചിദംബരത്തെയും ചോദ്യം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇതിനു മുമ്പുണ്ടായ സമിതിയുടെ യോഗത്തിലും ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.












Click it and Unblock the Notifications