കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജയുടെ നിലപാട്‌ സര്‍ദാരിക്ക്‌ തിരിച്ചടി

  • By Shabnam Aarif
Google Oneindia Malayalam News

Raja Parvez Ashraf
ഇസ്ലാമാബാദ്‌: പാക്‌ പ്രധാനമന്ത്രി രാജ പര്‍വേഷ്‌ അഷ്‌റഫിന്റെ നിലപാട്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ തിരിച്ചടിയാവുന്നു. സര്‍ദാരിക്കെതിരായ അഴിമതി കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്‌ സ്വിറ്റ്‌സര്‍ലന്റ്‌ അധികൃതര്‍ക്ക്‌ കത്തെഴുതാന്‍ തയ്യാറാണ്‌ എന്ന്‌ അറിയിച്ചിരിക്കുകയാണ്‌ രാജ.

സുപ്രീം കോടതിയിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ഇക്കാര്യം കാണിച്ച്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതാന്‍ ഈ മാസം 25 വരെ സമയം അനുവദിച്ചിട്ടുണ്ട്‌.

സര്‍ദാരിക്കെതിരായ കേസുകള്‍ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ അനുസരിക്കാന്‍ കൂട്ടാക്കാത്തതാണ്‌ യാസുഫ്‌ റാസ ഗിലാനിക്ക്‌ സ്ഥാനം ഒഴിയേണ്ടി വന്നതും രാജ പര്‍വേഷ്‌ അഷ്‌റഫ്‌ പ്രധാനമന്ത്രിയാകുന്നതും.

കോടതിയലക്ഷ്യം നടത്തി എന്ന കുറ്റത്തിനായിരുന്നു യൂസഫ്‌ റാസ ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്ത്‌ നിന്നും കോടതി അയോഗ്യനാക്കിയത്‌.

സര്‍ദാരിക്കെതിരെ സ്വിറ്റ്‌സര്‍ലന്റിലുള്‌ല അഴിമതി കേസുകള്‍ റദ്ദാക്കണം എന്ന അറ്റോര്‍ണി ജനറലിന്റെ കത്ത്‌ തള്ളിക്കൊണ്ടാണ്‌ രാജയിപ്പോള്‍ കോടതിയില്‍ വിശദീകരണം നല്‍കി കത്തയക്കാം എന്ന്‌ അറിയിച്ചിരിക്കുന്നത്‌.

English summary
The federal government on Tuesday informed the Supreme Court that it would withdraw the 2007 vintage letter to the Swiss authorities asking for closure of graft cases against President Asif Ali Zardari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X