Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എ ഹോസ്റ്റലില്‍ യുവതിയുടെ ജഡം

മുംബൈ: മഹരാഷ്ട്ര എംഎല്‍എ ഹോസ്റ്റലില്‍ യുവതിയുടെ ജഡം. എന്‍സിപി അംഗം ബബന്‍ റാവു ഷിന്‍ഡെയുടെ മുറിയിലാണ് 27 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ഷിന്‍ഡെയുടെ പിഎയുടെ മകളായ രൂപാലി അന്താരെയാണെന്ന് തിരിച്ചറിഞ്ഞു. നരിമാന്‍ പോയിന്റിലുള്ള ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.

രണ്ട ്‌സഹോദരന്‍മാര്‍ക്കൊപ്പം ജോലിയന്വേഷിച്ചാണ് ഏതാനും ആഴ്ച മുമ്പാണ് യുവതി മുംബൈയിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവസമായി ഇവര്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് സഹോദരന്‍ പുറത്തുപോയ സമയത്താണ് മരണം സംഭവിച്ചത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനമെന്നു പൊലീസ്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. ജോലി കിട്ടാഞ്ഞതിനിലുള്ള വിഷമമാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഷിന്‍ഡെയെ ചോദ്യം ചെയ്തു വരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണമാരംഭിച്ചതായി മുംബൈ എസിപി കൃഷ്ണ പ്രകാശ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+