Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: തുടരന്വേഷണ ഹര്‍ജികള്‍ തള്ളി

Sister Abaya
തിരുവനന്തപുരം: അഭയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സിബിഐ പ്രത്യേക കോടതി തള്ളി.

ഹര്‍ജിയില്‍ ആവശ്യപ്പെട്ട വിഷയങ്ങള്‍ നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ അന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഒരു തുടരന്വേഷണത്തിന്റെ ആവശ്യമില്ല. മാത്രമല്ല അഭയയുടെ രക്ഷിതാക്കളോ ബന്ധുക്കളോ ആരുംതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടില്ലകോടതി പറഞ്ഞു.

െ്രെകബ്രാഞ്ച് മുന്‍ ഉദ്യോഗസ്ഥന്‍ കെ.സി.മൈക്കിള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, നെയ്യാറ്റിന്‍കര നാഗരാജ് എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.

അഭയയുടെ ചുണ്ടില്‍ ഉള്‍പ്പെടെ കണ്ടെത്തിയ മുറിവുകളെപ്പറ്റിയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ ഹര്‍ജി.

അഭയക്കേസ് അന്വേഷിച്ച സി.ബി.ഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വി. ത്യാഗരാജന്‍, െ്രെകംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍, മുന്‍ ഡി.വൈ.എസ്.പി കെ. സാമുവല്‍, കോട്ടയം മുന്‍ ആര്‍.ഡി.ഒ എസ്.ജി.കെ. കിഷോര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാണ് രണ്ടാം ഹര്‍ജിയിലെ ആവശ്യം.

സി.ബി.ഐ മുന്‍ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസ്, കോട്ടയം ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്ക് കെ.എന്‍. മുരളീധരന്‍ എന്നിവര്‍ കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഹര്‍ജി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+