വധുവിന്റെ മുഖത്ത് കൂട്ടുകാരി ആസിഡൊഴിച്ചു
കാലടി: വിവാഹത്തിനൊരുങ്ങിയ യുവതിയുടെ മുഖത്ത് കൂട്ടുകാരി ആസിഡൊഴിച്ച് പൊള്ളിച്ചു. മലയാറ്റൂര്‍ സ്വദേശിനി നിഷാ പോളി (26)നാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശി സല്‍മ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു.
നിഷയ്ക്ക് വിവാഹമാലോചിച്ചത് അറിഞ്ഞപ്പോഴുണ്ടായ മനോവിഷമത്തിലാണ് ആസിഡ് ഒഴിച്ച് നിഷയെ വിരൂപയാക്കിയതെന്ന് സല്‍മ പൊലീസിനോടു പറഞ്ഞു. സഹോദരിമാരുടെ മക്കളായ ഇരുവരും വേര്‍പിരിയാന്‍ കഴിയാത്ത വിധം സ്‌നേഹിച്ച് ഒരേ വീട്ടില്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നുവെന്നും കാലടി പൊലീസ് പറഞ്ഞു. ആസിഡ് ആക്രമണത്തില്‍ മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ നിഷയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലെ കടയില്‍ ജീവനക്കാരികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് കടയിലെത്തിയാണ് സല്‍മ നിഷയെ വിളിച്ചുകൊണ്ടുപോയത്. വീട്ടിലെത്തിയ ഉടന്‍ പിന്‍വശത്തു കൊണ്ടുപോയി കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പുറത്തും കൈത്തണ്ടയിലും ആസിഡ് ഒഴിച്ചുവെന്നും പൊലീസ് പറഞ്ഞു.
സല്‍മ കുറേനാളുകളായി മലയാറ്റൂരിലെ നിഷയുടെ വീട്ടിലാണ് താമസം. നിഷയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് സല്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications