ദില്ലി: ആണവോര്‍ജത്തിനെതിരായ മുദ്രാവാക്യം ഏറ്റുപിടിക്കാന്‍ സിപിഎം ഇല്ലെന്ന് തോമസ് ഐസക്. കൂടംകുളത്ത് ഇത്തരം മുദ്രാവാക്യമാണ് മുഴങ്ങുന്നത്. ആണവനിലയങ്ങള്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ കമ്മീഷന്‍ ചെയ്യാവൂ എന്നതാണ് സിപിഎം നിലപാട്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. എന്നാല്‍ വിഎസിന്റെ കൂടംകുളം സന്ദര്‍ശനത്തോട് പ്രതികരിക്കാന്‍ തോമസ് ഐസക് തയ്യാറായില്ല.
കൂടംകുളത്ത് ആണവനിലയത്തിനെതിരായി പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വിഎസ് അവിടം സന്ദര്‍ശിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ കളിയിക്കാവിളയില്‍ വച്ച് വിഎസിനെ തമിഴ്‌നാട് പൊലീസ് തടഞ്ഞു. ഇതെ തുടര്‍ന്ന് അദ്ദേഹം കൂടംകുളം സന്ദര്‍ശിക്കാതെ മടങ്ങി.
തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. 400 ദിവസം പിന്നിടുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കൂടംകുളത്ത് എത്തിച്ചേരാനാകാത്തതില്‍ നിരാശയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Thomas Issac repeats the CPM’s official position on the issue, the closure of the plant is not practical as the work on it had been completed by spending 15,000 crore.,