പേസുമായി തെറ്റിച്ചത്‌ അസോസിയേഷന്‍:ഭൂപതി

  • Posted By:
Subscribe to Oneindia Malayalam
Mahesh Bhupathi
മുംബൈ: തന്നെ വിലക്കിയ ടെന്നിസ്‌ അസോസിയേഷനെതിരെ ശക്തമായ വിമര്‍ശനവുമായി മഹേഷ്‌ ഭൂപതി രംഗത്ത്‌. തന്നെയും ലിയാണ്ടര്‍ പേസിനെയും തെറ്റിച്ചത്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അനില്‍ ഖന്നയാണ്‌ എന്നും ഭൂപതി കുറ്റപ്പെടുത്തി.

കൂടാതെ അസോസിയേഷന്‍ വൃത്തികെട്ട കളി കളിക്കുകയാണ്‌ എന്നും ഭൂപതി കുറ്റപ്പെടുത്തി. ടെന്നിസ്‌ അസോസിയേഷന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്‌ എന്നും അസോസിയേഷന്‍ തനിക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്‌ എന്നും ഭൂപതി ആരോപിച്ചു.

അസോസിയേഷന്റെ ഈ നടപടി രാജ്യത്തെ ടെന്നിസ്‌ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും എന്നും തന്നെ വഞ്ചകനെന്ന്‌ വിളിക്കുന്നത്‌ അംഗീകരിക്കാനാവില്ല എന്നും പറഞ്ഞ ഭൂപതി തനിക്കെതിരെ വിലക്കേര്‍പ്പെടുത്തിയതിനെ നിയമപരമായി നേരിടും എന്നും പറഞ്ഞു.

മഹേഷ്‌ ഭൂപതിക്കൊപ്പം രോഹന്‍ ബൊപ്പണ്ണയെയും അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്‌. ഇരുവരും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ അസോസിയേഷന്‌ കത്ത്‌ നല്‍കിയിട്ടും ഉണ്ട്‌.

ഒളിംപിക്‌സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഭൂപതിയും ബൊപ്പണ്ണയും അസോസിയേഷനെ പ്രതിസന്ധിയിലാക്കിയിരുന്നു. അവസാനം മിക്‌സഡില്‍ ഭൂപതിക്കൊപ്പം കളിക്കാനിരുന്ന സാനിയ മിര്‍സയെ പേസിനു നല്‍കി, പേസിനെ ഡബിള്‍സില്‍ വിഷ്‌ണു വര്‍ധനെയ്‌ക്കൊപ്പം കളിപ്പിച്ച്‌ പ്രശ്‌നം ഒതുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്ന അസോസിയേഷന്‍.

English summary
Mahesh Bhupathi on Monday threatened to drag All India Tennis Association (AITA) to the court for ousting him from India's Davis Cup squad along with Rohan Bopanna.
Please Wait while comments are loading...