ദോസ്ത് കോഴിക്കോട്ടെത്തി

ഉപഭോക്തൃ സംതൃപ്തിയുടേയും മാര്‍ക്കറ്റ് ഷെയറിലെ കുതിപ്പിന്റേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം അശോക് ലെയ്‌ലാന്‍ഡിനും പാര്‍ട്ട്ണറായ നിസാനും ഡീലര്‍ ശൃംഖലയ്ക്കും ഏറെ അഭിമാനകരമാണ്. നിലവില്‍ വാഹനം ലഭ്യമായ എട്ട് വിപണികളിലാണ് ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കുന്നത്.
സുദൃഢമായ ചേസിസും കരുത്തുറ്റ എഞ്ചിനും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഗ്രേയും ഇളം മഞ്ഞയും കലര്‍ന്ന ആകര്‍ഷകമായ നിറത്തിലും സ്റ്റൈലിഷ് ബോഡി ഗ്രാഫിക്കുകളോടെയും ഡിസൈന്‍ ചെയ്ത വാഹനം ബുള്‍ ബാറുകള്‍, ഫ്യൂവല്‍ ടാങ്ക് ഗാര്‍ഡുകള്‍, ഫ്യൂവല്‍ ടാങ്ക് സ്‌കര്‍ട്ട് പാനലുകള്‍, എല്‍ ഇ ഡി ലൈറ്റുകള്‍,
ആം റെസ്റ്റുകള്‍ തുടങ്ങിയ ആക്‌സസറികള്‍ സഹിതമാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 4.82 ലക്ഷം രൂപയാണ് ഈ സവിശേഷ എഡിഷന്റെ ഷോറൂം വില. 2011 സെപ്തംബറില്‍ പുറത്തിറങ്ങിയ ശേഷം 2012 ആഗസ്ത് വരെ അശോക് ലെയ്‌ലാന്‍ഡ് 'ദോസ്തി'ന്റെ 20,479 യൂണിറ്റുകള്‍ വിറ്റഴിച്ചു കഴിഞ്ഞു.












Click it and Unblock the Notifications