സിലിണ്ടറിന്റെ എണ്ണം ഒമ്പതാക്കും

തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ദില്ലി സര്‍ക്കാര്‍ നേരത്തെതന്നെ ഒമ്പത് സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം
അതേസമയം സാമ്പത്തിക പരിഷ്‌ക്കരണ തീരുമാനങ്ങളില്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു. മമത ബാനര്‍ജിയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നും പി.ചിദംബരം പറഞ്ഞു. ബുധനാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടെന്ന തീരുമാനമുണ്ടായിരിക്കുന്നത്. ഇക്കാര്യം കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം മമത ബാനര്‍ജിയ്ക്ക് കത്ത് നല്‍കിയെന്നും സൂചനയുണ്ട്.
വൈകുന്നേരം വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരും. മമതയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തൃണമൂല്‍ മന്ത്രിമാരുമായി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications