ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ റിതി സ്‌പോര്‍ട്‌സുമായി 40 കോടിയുടെ കരാറില്‍ ഒപ്പിട്ടു. ഇന്ത്യയില്‍ ഇത്രയും വലിയ തുകയ്ക്ക് കരാറിലേര്‍പ്പെടുന്ന ആദ്യ വനിതാ കായികതാരമാണ് സൈന.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന തന്നെയാണ് ലോക ബാഡ്മിന്റണ്‍ താരങ്ങളില്‍ പരസ്യങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റുന്ന താരം.
ചൈനയുടെ പുരുഷ ബാഡ്മിന്റണ്‍ താരവും സ്വര്‍ണ മെഡല്‍ ജേതാവുമായ ലിന്‍ ഡാന് 12.8 കോടിയാണ് പ്രതിവര്‍ഷം കരാര്‍ തുകയായി ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും മുന്‍പ് റിതി സ്‌പോട്‌സുമായി കരാറില്‍ എര്‍പ്പെട്ടിട്ടുണ്ട്.
Saina Nehwal has signed up a 40-crore deal with Rhiti Sports Management company, making her the country's highest paid sportsperson outside of cricket.,