കഹാറിനെതിരെയുള്ള വിധിയ്ക്ക് സ്റ്റേ

2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഹാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി എസ് പ്രഹ്ലാദന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു.
നാമനിര്‍ദേശപത്രികയോടൊപ്പം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും നോട്ടറിയുടെ മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് കാണിച്ചാണ് പ്രഹ്ലാദന്റെ പത്രിക തള്ളിയത്. ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രഹ്ലാദന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്എസ് സതീശചന്ദ്രന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.












Click it and Unblock the Notifications