കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഹാറിനെതിരെയുള്ള വിധിയ്ക്ക് സ്‌റ്റേ

  • By Nisha Bose
Google Oneindia Malayalam News

Varkala Kahar,
ദില്ലി: വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി പൂര്‍ണ്ണമായും സ്റ്റേ ചെയ്തു. ഇതോടെ വര്‍ക്കല കഹാറിന് നിയമസഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കഴിയും. വര്‍ക്കല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കഹാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഹാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി എസ് പ്രഹ്ലാദന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു.

നാമനിര്‍ദേശപത്രികയോടൊപ്പം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും നോട്ടറിയുടെ മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് കാണിച്ചാണ് പ്രഹ്ലാദന്റെ പത്രിക തള്ളിയത്. ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രഹ്ലാദന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്എസ് സതീശചന്ദ്രന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

English summary
The SC stayed the HC verdict which had set aside the election of Varkala Kahar to the state legislative assembly from Varkala constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X