മമതയില്ലാതെ മമത; സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

ജനങ്ങള്‍ക്കു വേണ്ടി എടുത്ത കടുത്ത തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. എന്തെങ്കിലും പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കും. മമത ബാനര്‍ജി വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ബുധനാഴ്ചയും മമതയുടെ ഭാഗത്തു നിന്നുണ്ടായത്. രണ്ടു രീതിയില്‍ വര്‍ത്തമാനം പറഞ്ഞ് കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുളളതാകണമെന്നും അല്ലാതെ ചില സംസ്ഥാനങ്ങള്‍ക്കു വേണ്ടി മാത്രമാകരുതെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്‌സിഡിയോടുകൂടിയുളള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 9 ആക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയത് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി ആലോചിച്ചിരുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
ചില്ലറ വ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതില്‍ കോണ്‍ഗ്രസ് നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം ലംഘിക്കുകയാണ് ചെയ്തത്. പ്രണാബ് മുഖര്‍ജി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വകക്ഷിസമ്മതത്തോടെ മാത്രമേ ഈ തീരുമാനം നടപ്പാക്കൂവെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. വെള്ളിയാഴ്ച മൂന്നു മണിക്ക് പാര്‍ട്ടി മന്ത്രിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു.












Click it and Unblock the Notifications