കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമെന്ന് ആര്യാടന്‍

  • By Ajith Babu
Google Oneindia Malayalam News

Aryadan Muhammed
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. തിരുവനന്തപുരത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബസുടമകളുടെ ആവശ്യത്തില്‍ ന്യായമുണ്ട്. ഡീസല്‍ വിലയില്‍ നിലവില്‍ വന്ന വര്‍ധന നോക്കുമ്പോള്‍ നിരക്ക് ഉയര്‍ത്തേണ്ടതുണ്‌ടെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ആര്യാടന്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധനയില്‍ ഇളവു വരുത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗത്തില്‍ തീരുമാനമെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇക്കാര്യം കൂടി അറിഞ്ഞ ശേഷം വര്‍ധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന അഭിപ്രായത്തില്‍ യോഗം പിരിഞ്ഞത്.

ബുധനാഴ്ച വൈകിട്ട് മൂന്നിന് ബസുടമകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും ബസ്സുടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X