ലോറി വാടക 16 ശതമാനം കൂട്ടി

30 ശതമാനം വര്‍ധനവ് വേണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വര്‍ധിപ്പിച്ച ഡീസല്‍ ചാര്‍ജ് നല്‍കാമെന്ന നിലപാടാണ് വ്യാപികള്‍ സ്വീകരിച്ചത്. ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ലൂബ്രിക്കന്റ്‌സ് വിലയിലുണ്ടായ വര്‍ധനവും പരിഗണിക്കേണ്ടതുണ്ടെന്ന നിലപാടില്‍ ഉടമകള്‍ ഉറച്ചുനിന്നതോടെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ചര്‍ച്ചയില്‍ ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ ഹംസ, കെ ആലി, എംകെസി ബഷീര്‍, കെകെ മുഹമ്മദ്, കെ ഹസ്സന്‍കോയ, ഐപി പുഷ്പരാജ്, കെ മമ്മദ് കോയ, വില്‍ അബ്ദുല്‍ജബ്ബാര്‍, കെ ശിവദാസ്, വി വേണുഗോപാല്‍, കെ ആലിക്കോയ പങ്കെടുത്തു.
ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചരക്കുലോറികള്‍ ദേശവ്യാപകമായി പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എഐഎംടിസി പ്രസിഡന്റ് മാര്‍കിത് സിങ് അറിയിച്ചു.












Click it and Unblock the Notifications