കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി വാടക 16 ശതമാനം കൂട്ടി

Google Oneindia Malayalam News

Lorry Strike
കോഴിക്കോട്: സംസ്ഥാനത്തെ ലോറി വാടക 16 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വ്യാപാരി പ്രതിനിധികളും ലോറി ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പുതിയ നിരക്കിന് ബുധനാഴ്ച മുതല്‍ പ്രാബല്യമുണ്ടാകും. ഇതോടെ ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ലോറി ഉടമകള്‍ ആരംഭിച്ചിരുന്ന സമരം പിന്‍വലിച്ചു.

30 ശതമാനം വര്‍ധനവ് വേണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വര്‍ധിപ്പിച്ച ഡീസല്‍ ചാര്‍ജ് നല്‍കാമെന്ന നിലപാടാണ് വ്യാപികള്‍ സ്വീകരിച്ചത്. ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ലൂബ്രിക്കന്റ്‌സ് വിലയിലുണ്ടായ വര്‍ധനവും പരിഗണിക്കേണ്ടതുണ്ടെന്ന നിലപാടില്‍ ഉടമകള്‍ ഉറച്ചുനിന്നതോടെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ചര്‍ച്ചയില്‍ ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ ഹംസ, കെ ആലി, എംകെസി ബഷീര്‍, കെകെ മുഹമ്മദ്, കെ ഹസ്സന്‍കോയ, ഐപി പുഷ്പരാജ്, കെ മമ്മദ് കോയ, വില്‍ അബ്ദുല്‍ജബ്ബാര്‍, കെ ശിവദാസ്, വി വേണുഗോപാല്‍, കെ ആലിക്കോയ പങ്കെടുത്തു.

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചരക്കുലോറികള്‍ ദേശവ്യാപകമായി പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എഐഎംടിസി പ്രസിഡന്റ് മാര്‍കിത് സിങ് അറിയിച്ചു.

English summary
Kerala Lorry Owners withdrawn strike. Owners stopped plying their vehicles from Monday seeking an immediate hike in freight rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X