കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമാവും

  • By Nisha Bose
Google Oneindia Malayalam News

Gas-stove
കൊച്ചി: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാവുന്നു. കൊച്ചിയിലെ പാചകവാതക ബോട്ട്‌ലിങ് പ്ലാന്റ് അടച്ചതും ചാല ദുരന്തത്തെ തുടര്‍ന്ന് ബുള്ളറ്റ് ടാങ്കറുകളുടെ നീക്കം തടസ്സപ്പെട്ടതുമാണ് പാചകവാതകക്ഷാമത്തിനിടയാക്കിയിരിക്കുന്നത്.

ചാല ദുരന്തത്തെ തുടര്‍ന്ന് പൊലീസ് പല സ്ഥലത്തും ടാങ്കറുകള്‍ പരിശോധനയ്ക്കായി പിടിച്ചിടുന്നുണ്ട്. ഇതിന് പുറമേ നാട്ടുകാരും പലയിടങ്ങളിലും ടാങ്കറുകളുടെ നീക്കം തടസ്സപ്പെടുത്തുന്നു. ഇതുമൂലം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രധാന പാചകവാതക വിതരണ കേന്ദ്രമായ മലപ്പുറം ചേളാരിയില്‍ നാമമാത്രമായ ഫില്ലിങ് മാത്രമാണ് നടക്കുന്നത്. മംഗലാപുരത്തുനിന്നും 12 ടാങ്കറുകള്‍ ചേളാരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും ഇവ എന്ന് എത്തിച്ചേരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലബാര്‍ മേഖലയില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമാവും.

കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട, എറണാകുളം, ആലപ്പുഴ ജില്ലകളും കടുത്ത പാചകവാതക ക്ഷാമത്തിലാണ്. എല്‍പിജി ടാങ്കറുകള്‍ക്ക് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് ഓടാന്‍ കഴിയുന്നില്ല. ടാങ്കറുകള്‍ റോഡരികില്‍ നിര്‍ത്തിയിടാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

English summary
A severe shortage of LPG supply awaits consumers in kerala as the filling of LPG cylinders has been indefinitely postponed.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X