കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ച ഗര്‍ഭപാത്രം മകള്‍ സ്വന്തമാക്കി

  • By Ajith Babu
Google Oneindia Malayalam News

Swedish doctors claim pioneering uterus transplan
സ്‌റ്റോക്ക് ഹോം ലോകത്ത് ആദ്യമായി അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് മാറ്റിവച്ചു. ഇതിനുള്ള ശസ്ത്രക്രിയ വിജയിച്ചതായി സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സാള്‍ഗ്രെന്‍സ്‌കയിലെ സര്‍വകലാശാലാ ആശുപത്രിയില്‍ രണ്ട് സ്ത്രീകളാണ് അവരുടെ ഗര്‍ഭപാത്രം മക്കള്‍ക്ക് നല്‍കിയത്.

ആദ്യ ഗര്‍ഭമാറ്റ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞവര്‍ഷം തുര്‍ക്കിയിലാണ്. എന്നാല്‍, താന്‍ പിറന്ന ഗര്‍ഭപാത്രംതന്നെ ഒരു സ്ത്രീ ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്. മുപ്പതുവയസ്സ് പിന്നിട്ട രണ്ട് യുവതികളാണ് അമ്മമാരുടെ ഗര്‍ഭപാത്രം ഏറ്റുവാങ്ങിയത്. ഇതില്‍ ഒരു യുവതിക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. രണ്ടാമത്തെ യുവതിയുടേത് നേരത്തെ നീക്കംചെയ്തതാണ്.

ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളുടെ പേര് സര്‍വകലാശാല പുറത്തുവിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച യുവതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ഒരുവര്‍ഷത്തിനുശേഷം മക്കള്‍ക്ക് കൃത്രിമമാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് വിജയകരമാണെങ്കിലും ഇവര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചില്ലെങ്കില്‍ ചികിത്സ ലക്ഷ്യം കണ്ടുവെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്തോളം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്. ഇരുപതംഗ വിദഗ്ധ സമിതി 1999 മുതല്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ സംബന്ധിച്ച ഗവേഷണത്തിലാണ്.

English summary
Two Swedish women are hoping to get pregnant after undergoing what doctors are calling the world's first mother-to-daughter uterus transplants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X