കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജും കൂട്ടും

  • By Nisha Bose
Google Oneindia Malayalam News

 Aryadan Mohammed
തിരുവനന്തപുരം: ബസ് യാത്രാനിരക്കും കൂട്ടും. കൂട്ടിയ യാത്രാനിരക്കുകള്‍ ഒക്ടോബര്‍ 10നുള്ളില്‍ നിലവില്‍ വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇതോടെ ബസ്സുടമകള്‍ സമരത്തില്‍നിന്നു പിന്മാറി.

ഡീസല്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബസ് വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച രാവിലെ ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം ഗതാഗതവകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷം സ്വകാര്യ ബസ്സുടമകളുമായും ചര്‍ച്ച നടത്തി. ബസ് ചാര്‍ജ് കൂട്ടുന്നത് സംബന്ധിച്ച് ഒക്ടോബര്‍ പത്തിനകം തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ബസ്സുടമകളെ അറിയിച്ചു. ഇതെ തുടര്‍ന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ബസ്സുടമകള്‍ തയ്യാറായി.

യാത്രാനിരക്കുകളില്‍ വരുത്തേണ്ട വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് പരിഷ്‌കരണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സപ്തംബര്‍ 30നകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം ഒക്ടോബര്‍ 10നകം സര്‍ക്കാര്‍ നിരക്ക് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

English summary
Kerala is looking into the demand for a fare hike by bus operators in the state in the backdrop of the rise in diesel price and will take a decision on it before October 10, a minister said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X