പാകിസ്താനില്‍ യുഎസ് എംബസിക്കുനേരെ ആക്രമണം

നയതന്ത്രകാര്യാലയങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ ആക്രമണം തുടങ്ങിയ ഉടന്‍ തന്നെ പോലിസ് ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. അമേരിക്കന്‍ എംബസി കത്തിച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു സംഘം തമ്പടിച്ചതാണ് പോലിസിന് തലവേദന സൃഷ്ടിക്കുന്നത്.
ഇത്തരത്തില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണസംഘം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിക്കാതിരിക്കാന്‍ ഷിപ്പിങ് കണ്ടെയ്‌നര്‍ ഉപയോഗിച്ച് പോലിസ് പ്രദേശം വലയം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രക്ഷോഭകരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിനരികെയുണ്ടായിരുന്ന ചെക്ക് പോസ്റ്റ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി.












Click it and Unblock the Notifications