കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആഭ്യന്തരമന്ത്രിയെ അയോഗ്യനാക്കി

Google Oneindia Malayalam News

Rahman Malik
ഇസ്ലാമാബാദ്: പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കടക്കം 11 പാര്‍ലമെന്റ് അംഗങ്ങളെ സുപ്രിംകോടതി അയോഗ്യരായി പ്രഖ്യാപിച്ചു. ഇരട്ടപൗരത്വമാണ് അയോഗ്യതയ്ക്കു കാരണം.

ഇരട്ടപൗരത്വമുള്ള പാര്‍ലമെന്റ് അംഗങ്ങളെ മുഴുവന്‍ അയോഗ്യരാക്കണമെന്നവാശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മറ്റൊരു രാജ്യത്തെ പൗരന്മാര്‍ക്ക് രാജ്യത്തെ നിയമം നിര്‍മിക്കാനുള്ള അവകാശം നല്‍കരുതെന്നായിരുന്നു ഹരജിക്കാരുടെ വാദം.

സഹിദ് ഇക്ബാല്‍, ഫറഹാനസ് ഇസ്പഹാനി, മുഹമ്മദ് ഇഖ്‌ലാഖ്, അഷ്‌റഫ് ചൗഹാന്‍, നാദി ഗബോള്‍, അമിനാ ബട്ടര്‍, സഹീര്‍ അവാന്‍, വസീം ഖാദിര്‍, ഫര്‍ഹദ് മുഹമ്മദ് ഖാന്‍, ചൗധരി നദീം ഖാദിം, അഹമ്മദ് അലി ഷാ എന്നിവരെയാണ് അയോഗ്യരാക്കിയിട്ടുള്ളത്.

അയോഗ്യത പ്രഖ്യാപിച്ചിട്ടുള്ള എംപിമാര്‍ക്ക് ഇതുവരെ നല്‍കിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും തുക ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയ്ക്കും സുപ്രിംകോടതി അയോഗ്യത പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

English summary
The Pakistan Supreme Court has disqualified 11 parliamentarians, including Interior Minister Rahman Malik, for holding dual nationality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X