ചെന്നൈ: ദി ഹിന്ദു മുന്‍ എഡിറ്ററും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ എംഡിയുമായ ജി.കസ്തൂരി അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്ക് ചെന്നൈ കസ്തൂരി രംഗ റോഡിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. മരണസമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
1924ല്‍ ജനിച്ച ജി.കസ്തൂരി മദ്രസിലാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടിയ ശേഷം 1944ല്‍ ഹിന്ദുവില്‍ ചേര്‍ന്നു. 1959ല്‍ ജോയിന്റ് എഡിറ്ററായി. 1965 മുതല്‍ 1991 വരെ പത്രത്തിന്റെ എഡിറ്ററായിരുന്നു.
കമല കസ്തൂരിയാണ് ഭാര്യ. കെ.ബാലാജി, കെ.വേണുഗോപാല്‍, ലക്ഷ്മി ശ്രീനാഥ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.