കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം:സുരക്ഷയെക്കുറിച്ച് സുപ്രീംകോടതിക്ക് ആശങ്ക

  • By Nisha Bose
Google Oneindia Malayalam News

 Supreme Court
ദില്ലി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ കുറിച്ച് സുപ്രീംകോടതിയ്ക്കും ആശങ്ക. ആണവനിലയത്തില്‍ തന്നെ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാനാവുമോ എന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 1984ല്‍ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായി.

പക്ഷേ, മാലിന്യപ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു. ജനങ്ങളുടെ താത്പര്യവും അവകാശങ്ങളുമാണ് കോടതി പരിശോധിക്കുന്നത്. ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാനോട് കോടതി ചോദിച്ചു. പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആണവനിലയം തുടങ്ങുന്നതെന്ന് ഹര്‍ജിക്കാരനായ ജി സുന്ദര്‍ രാജന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
സംസ്ഥാനജില്ലാതലങ്ങളില്‍ ദുരന്ത നിവാരണ സംവിധാനംപോലും തയ്യാറാക്കിയിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

English summary
The Supreme Court on Thursday wanted to know from the Centre as to what would be the guarantee that there would be no radio active substance in the spent fuel to be stored at the controversial Kudankulam nuclear power plant in Tamil Nadu to prevent any accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X