Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെയ്ക്കും

Congress
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ മന്ത്രിസഭയില്‍ നിന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

ടിഎംസി മന്ത്രിമാര്‍ രാജിവെച്ചതിനു പിറകെ പശ്ചിമബംഗാള്‍ മന്ത്രിസഭയിലുള്ള കോണ്‍ഗ്രസ് അംഗങ്ങളും പുറത്തേക്ക് പോരും-ഡബ്ലുബിപിസിസി അധ്യക്ഷന്‍ പ്രദിപ് ഭട്ടാചാര്യ അറിയിച്ചു.

നാലുസഹമന്ത്രിമാരടക്കം ആറു കോണ്‍ഗ്രസ് പ്രതിനിധികളാണ് മമതാ ബാനര്‍ജി മന്ത്രിസഭയിലുള്ളത്. എന്നാല്‍ മന്ത്രിമാര്‍ എന്നു രാജിവെയ്ക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ ഭട്ടാചാര്യയ്ക്ക് സാധിച്ചില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലരും പല സ്ഥലങ്ങളിലാണ്. അവരെല്ലാം കൊല്‍ക്കത്തയില്‍ എത്തിച്ചേരേണ്ടതുണ്ട്. എങ്കിലും വ്യക്തമായൊരു തീരുമാനം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പറയാന്‍ സാധിക്കും.

ഡീസല്‍ വിലവര്‍ധനവിലും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ചാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന ഉടന്‍ തന്നെ ഇക്കാര്യം പിന്‍വലിക്കുന്നതിന് മമത 72 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു. സാമ്പത്തികപരിഷ്‌കരണ നടപടികളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയതോടെ മമത മുന്നണി വിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+