പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ മൂന്നു വിദ്യാര്‍ഥികള്‍ പിടിയിലായി. വലിയ തുറയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നടന്ന കണക്കിന്റെ ഇപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.
പരീക്ഷ എഴുതേണ്ട കുട്ടികള്‍ക്ക് പകരം പ്ലസ് ടു വിജയിച്ച രണ്ട് വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനെത്തിയത്. പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്ന അധ്യാപകന് ഇവരെ കണ്ടപ്പോള്‍ സംശയം തോന്നി. ഇതെ തുടര്‍ന്ന് ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഫോട്ടോ മാറ്റി ഒട്ടിച്ചിരിക്കുന്നത്ായും പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ടിരിക്കുന്നതായും കണ്െടത്തി.
സ്‌കൂള്‍ അധികൃതര്‍ വിവരം വലിയതുറ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി പരീക്ഷ എഴുതിയ രണ്ട് കുട്ടികളേയും പരീക്ഷ എഴുതേണ്ടിയിരുന്ന ഒരു വിദ്യാര്‍ഥിയേയും കസ്റ്റഡിയിലെടുത്തു.
പരീക്ഷ എഴുതേണ്ടിയിരുന്ന മറ്റൊരു വിദ്യാര്‍ഥി ഒളിവിലാണ്. പകരക്കാരായി എത്തിയവരില്‍ ഒരാള്‍ ബിഫാം വിദ്യാര്‍ഥിയാണ്. മറ്റേയാള്‍ ഇപ്പോള്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിയാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ ആള്‍മാറാട്ടം,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്നു ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications