വൈദ്യുതി നിരക്ക് കൂട്ടും: ആര്യാടന്‍

ബസ് യാത്രാക്കൂലി കൂട്ടണമെന്ന ബസുടമകളുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം ആര്യാടന്‍ മുഹമ്മദ് ന്യായീകരിച്ചിരുന്നു. ഡീസല്‍ വിലയില്‍ നിലവില്‍ വന്ന വര്‍ധന നോക്കുമ്പോള്‍ നിരക്ക് ഉയര്‍ത്തേണ്ടതുണ്‌ടെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ആര്യാടന്‍ പറഞ്ഞു.
മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും ബസ്സുടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യാത്രാക്കൂലി കൂട്ടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ അവര്‍ സമരത്തില്‍ നിന്ന് പിന്‍മാറി.












Click it and Unblock the Notifications