കൂടംകുളം കേരളത്തിലും ദുരന്തം വിതയ്ക്കും
കൂടംകുളം ആണവനിലയം തമിഴ്‌നാട്ടില്‍ മാത്രമല്ല ദുരന്തം വിതയ്ക്കുക. അയല്‍ സംസ്ഥാനമായ കേരളത്തെയും അത് ദോഷമായും ബാധിക്കും. ശാസ്ത്രീയ സിദ്ധാന്തങ്ങളെ വളച്ചൊടിച്ച് ചില ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും രാഷ്ട്രീയലോബികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കൂടംകുളം ആണവനിലയത്തിനെതിരേ കേരളത്തിലും ജനകീയസമരങ്ങള്‍ ഉയര്‍ന്നുവന്നേ മതിയാകൂ. കാരണം ഈ ചെറുത്ത് നില്‍പ്പ് ജീവന്‍ കാക്കാനുള്ള ധര്‍മസരമാണ്-കൂടംകുളം സമരസമിതി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി രമണി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ എസ്ഡിപിഐ സംഘടിപ്പിച്ച കൂടംകുളം ഐക്യദാര്‍ഡ്യഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സമരം ചെയ്യുന്നവര്‍ മോശക്കാരും ഭരണകൂടം സമാധാനത്തിന്റെ വക്താക്കളുമെന്ന മോശം പ്രവണതയാണ് ജനകീയ സമരങ്ങള്‍ക്കെതിരേ ഉണ്ടാകുന്നതെന്ന് ഉപവാസപ്രഭാഷണം നടത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ആണവനിലയം പിന്നിട് തിരുത്താനാവാത്ത ഭയാനകമായ ഒരു തെറ്റാണെന്ന് കവയത്രി സുഗതകുമാരി ഐക്യദാര്‍ഡ്യ സന്ദേശത്തില്‍ അറിയിച്ചു. ആണവനിലയത്തിനെതിരേ ജനരോഷം കടലുപോലെ ഇരമ്പി ഉയര്‍ന്നാലേ പരിഹാരമുണ്ടാവുയെന്നും അവര്‍ സന്ദേശത്തില്‍ അറിയിച്ചു. വൈകീട്ട് ചേര്‍ന്ന സമാപന സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോസ് പെരുവന്താനം ഉദ്ഘാടനം ചെയ്തു.
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി നീലലോഹിതദാസ നാടാര്‍, പി എസ് ശ്രീകുമാര്‍(അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനാ ചെയര്‍മാന്‍), ടി പീറ്റര്‍(സ്വതന്ത്ര മല്‍സ്യത്തൊഴിലാളി നേതാവ്), കലാമണ്ഡലം രവീന്ദ്രന്‍, ജെയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി ചെയര്‍മാന്‍), കൂടംകുളം സമരസമിതി അംഗമായ ഷാഹുല്‍ ഹമീദ് ഉസ്മാനി, കേരള പതിയാന്‍ മഹാസഭ ചെയര്‍മാന്‍ പി കെ സുകുമാരന്‍, കേരള ചേരമര്‍ സംഘം ചെയര്‍മാന്‍ ചെല്ലപ്പന്‍, മുണേ്ടല പ്രസാദ്, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ ഇബ്രാഹീംകുട്ടി, എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കരമന റസാഖ്, അഡ്വ. എസ് എ കരീം, എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളായ തുളസീധരന്‍ പള്ളിക്കല്‍, നൂര്‍ജഹാന്‍ തൊളിക്കോട്, സി ജി ഉണ്ണി, റോയ് അറയ്ക്കല്‍, എ എ ഷാഫി, ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ പ്രസിഡന്റ് കുന്നില്‍ ഷാജഹാന്‍, സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, നിസാം മണക്കാട്, ജി ഗോപാലകൃഷ്ണന്‍, ഹഫീസ് ചാല, വെമ്പായം സലിം, വേലുശ്ശേരി സലാം, സുമയ്യാ റഹീം, കൊല്ലം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജലീല്‍ കടയ്ക്കല്‍, പ്രത്യാശ വനിതാസംഘം നേതാക്കളായ തമീസാ ബീഗം, ഷൈലാ നുജൂം, ഗീതാ അശോകന്‍ സംസാരിച്ചു.












Click it and Unblock the Notifications