കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ മൊബൈല്‍ വിലക്ക്

Google Oneindia Malayalam News

Mobile Ban
ഇസ്ലാമാബാദ്: പാകിസ്താനിലെ 15 നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ പരിപൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുസ്ലീം വിരുദ്ധ സിനിമയ്‌ക്കെതിരേയുള്ള പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നതിനും ആളെ കൂട്ടുന്നതിനും മൊബൈല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികളില്‍ തടിച്ചുകൂടുന്ന വിശ്വാസികളെ മുന്‍നിര്‍ത്തി ആക്രമണമുണ്ടാകുമെന്ന ആശങ്കയും പോലിസിനുണ്ട്.

ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, ക്വറ്റ, പേഷവാര്‍, റാവല്‍പിണ്ടി, ഫൈസലാബാദ്, മുള്‍ത്താന്‍, ഝങ്, റിമ്യാര്‍ ഖാന്‍ അറ്റോക്, മുറെ, ചക്‌വാല്‍, ചക്‌രി, കോട് മോമിന്‍ പ്രദേശങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുള്ളത്. വൈകുന്നേരം ആറുവരെയാണ് ഈ നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല-സ്വകാര്യ യാത്രാവാഹനങ്ങളും സര്‍വിസ് നടത്തില്ല. വിദേശനയതന്ത്ര കാര്യാലയങ്ങള്‍ക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാമാബാദില്‍ അമേരിക്കന്‍ എംബസിക്കുനേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അമേരിക്കന്‍ എംബസിക്കുനേരെയാണ് പ്രധാനമായും ആക്രമണം നടക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭകരില്‍ ഭൂരിഭാഗവും.

English summary
Mobile phone services have been suspended in 15 Pakistani cities to prevent any adverse incident on Friday when millions are expected to hit the streets to condemn an anti-Islam film, Geo News reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X