ഡീസലിന് വില കൂടിയത് മൊബൈലിനും പാരയായി

രാജ്യത്തെ ഭൂരിപക്ഷം മൊബൈല്‍ ടവറുകളും പ്രവര്‍ത്തിക്കുന്നത് ഡീസല്‍ ജനറേറ്ററുകളെ ആശ്രയിച്ചായതിനാല്‍ അധികഭാരം ഉപയോക്താക്കളുമായി പങ്കുവയ്ക്കേണ്ടിവരുമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കമ്പനികള്‍ നീക്കം ആരംഭിച്ചത്.
റിലയന്‍സിന്റെ പുതിയ കണക്ഷന് എടുക്കുന്നവര്‍ പുതിയ നിരക്കിനുകീഴിലാകും. നിലവിലുള്ള പ്ലാന്‍ അവസാനിക്കുന്നതോടെ പഴയ വരിക്കാരും ഉയര്‍ന്ന താരിഫിലേക്ക് മാറും. ഉയര്‍ന്ന ചെലവും വിപണിയില്‍ മത്സരം കുറഞ്ഞതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഗുര്‍ദീപ് സിങ് പറഞ്ഞു. നിരക്കുവര്‍ധന പ്രഖ്യാപിച്ചതിനുപിന്നാലെ റിലയന്‍സിന്റെ ഓഹരിമൂല്യം ഉയര്‍ന്നു. റിലയന്‍സിന്റെ രീതി എയര്‍ടെല്ലും ഐഡിയയും പിന്തുടരുമെന്ന പ്രചാരണം ശക്തമായതോടെ ഇവയുടെയും ഓഹരിമൂല്യം ഉയര്‍ന്നു.
2ജി അഴിമതിയുമായി ബന്ധപ്പെട്ട് ചില കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത് വിപണിയിലെ മത്സരത്തിന്റെ കാഠിന്യം കുറഞ്ഞതും മൊബൈല്‍ കമ്പനികള്‍ക്ക് അവസരമായിട്ടുണ്ട്.
ഇന്ത്യയില്‍ 3.5 ലക്ഷം ടെലികോം ടവറുകളാണുള്ളത്. ഇതില്‍ 70 ശതമാനവും ഗ്രാമീണമേഖലയിലാണ്. ടവറുകളുടെ വൈദ്യുതാവശ്യത്തില്‍ 60 ശതമാനവും ഡീസലിനെയാണ് ആശ്രയിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 200 കോടി ലിറ്റര്‍ ഡീസലാണ് ടെലികോം കമ്പനികള്‍ ഒരുവര്‍ഷം ഉപയോഗിക്കുന്നത്. വിലവര്‍ധന കമ്പനികള്‍ക്ക് 1200 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കും. ഇത് വരിക്കാരില്‍നിന്ന് ഈടാക്കാനാണ് നീക്കം.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications