കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസലിന് വില കൂടിയത് മൊബൈലിനും പാരയായി

  • By Ajith Babu
Google Oneindia Malayalam News

Mobile Phone
ദില്ലി: ഡീസല്‍ വിലവര്‍ധനയുടെ മറവില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകളും ഉയര്‍ന്നു തുടങ്ങി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്ക് സെക്കന്‍ഡിന് 1.2 പൈസയില്‍നിന്ന് 1.5 പൈസയായി ഉയര്‍ത്തിയതിനുപിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് ടെലികോം സര്‍ക്കിളിലാണ് റിലയന്‍സ് 25 ശതമാനം നിരക്കുവര്‍ധന വരുത്തിയത്. ഒരുമാസത്തിനകം രാജ്യവ്യാപകമായി റിലയന്‍സ് കോള്‍ നിരക്ക് ഉയര്‍ത്തും.

രാജ്യത്തെ ഭൂരിപക്ഷം മൊബൈല്‍ ടവറുകളും പ്രവര്‍ത്തിക്കുന്നത് ഡീസല്‍ ജനറേറ്ററുകളെ ആശ്രയിച്ചായതിനാല്‍ അധികഭാരം ഉപയോക്താക്കളുമായി പങ്കുവയ്‌ക്കേണ്ടിവരുമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കമ്പനികള്‍ നീക്കം ആരംഭിച്ചത്.

റിലയന്‍സിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ പുതിയ നിരക്കിനുകീഴിലാകും. നിലവിലുള്ള പ്ലാന്‍ അവസാനിക്കുന്നതോടെ പഴയ വരിക്കാരും ഉയര്‍ന്ന താരിഫിലേക്ക് മാറും. ഉയര്‍ന്ന ചെലവും വിപണിയില്‍ മത്സരം കുറഞ്ഞതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഗുര്‍ദീപ് സിങ് പറഞ്ഞു. നിരക്കുവര്‍ധന പ്രഖ്യാപിച്ചതിനുപിന്നാലെ റിലയന്‍സിന്റെ ഓഹരിമൂല്യം ഉയര്‍ന്നു. റിലയന്‍സിന്റെ രീതി എയര്‍ടെല്ലും ഐഡിയയും പിന്തുടരുമെന്ന പ്രചാരണം ശക്തമായതോടെ ഇവയുടെയും ഓഹരിമൂല്യം ഉയര്‍ന്നു.

2ജി അഴിമതിയുമായി ബന്ധപ്പെട്ട് ചില കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത് വിപണിയിലെ മത്സരത്തിന്റെ കാഠിന്യം കുറഞ്ഞതും മൊബൈല്‍ കമ്പനികള്‍ക്ക് അവസരമായിട്ടുണ്ട്.

ഇന്ത്യയില്‍ 3.5 ലക്ഷം ടെലികോം ടവറുകളാണുള്ളത്. ഇതില്‍ 70 ശതമാനവും ഗ്രാമീണമേഖലയിലാണ്. ടവറുകളുടെ വൈദ്യുതാവശ്യത്തില്‍ 60 ശതമാനവും ഡീസലിനെയാണ് ആശ്രയിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 200 കോടി ലിറ്റര്‍ ഡീസലാണ് ടെലികോം കമ്പനികള്‍ ഒരുവര്‍ഷം ഉപയോഗിക്കുന്നത്. വിലവര്‍ധന കമ്പനികള്‍ക്ക് 1200 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കും. ഇത് വരിക്കാരില്‍നിന്ന് ഈടാക്കാനാണ് നീക്കം.

English summary
In signs of mobile phone tariffs going upwards, Reliance CommunicationsBSE 7.82 % has increased call rates by up to 25 per cent for both post-paid and pre-paid customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X