ആഗോള ഭീമന്‍ വാള്‍മാര്‍ട്ടിന്റെ വരവ് വൈകില്ല

ഇന്ത്യയില്‍ അനുമതി ലഭിച്ച 10 സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശങ്ങളിലും സംസ്ഥാനങ്ങളില്‍ 12 മുതല്‍ 18 മാസത്തിനകം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് വാള്‍മാര്‍ട്ട് ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് െ്രെപസ് വ്യക്തമാക്കി. വിദേശ നിക്ഷേപം വരുന്നതിനെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും തങ്ങള്‍ വില്പനശാലകളിടുകയെന്ന് െ്രെപസ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 17 സ്‌റ്റോര്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഭാരതി എന്റര്‍െ്രെപസസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും 'വാള്‍സ്ട്രീറ്റ് ജേര്‍ണലി'നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഉറച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും വാള്‍മാര്‍ട്ട് പ്രതിനിധി പറഞ്ഞു. ഇന്ത്യയുടെ ദീര്‍ഘകാല ഭാവി മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
റീട്ടെയില്‍ മേഖലയില്‍ 51 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ച് വ്യാഴാഴ്ചയാണ് യുപിഎ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.












Click it and Unblock the Notifications