കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളത്ത് ഇന്ധനം നിറച്ചുതുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Kudankulam Nuclear Plant
കൂടംകുളം: കൂടംകുളത്തെ ആണവ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൂത്തുക്കുടി തുറമുഖ ഉപരോധം തുടങ്ങി. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചാണ് ഉപരോധം. അയ്യായിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുന്നു. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച തമിഴ്‌നാട് തീരത്ത് മനുഷ്യചങ്ങല തീര്‍ത്തു. ജലസത്യാഗ്രഹവും നടക്കുന്നു.

ഇതിനിടെ കൂടംകുളം ആണവ നിലയത്തിലെ ആദ്യ റിയാക്ടറില്‍ ഇന്ധനം നിറച്ചുതുടങ്ങി. ചൊവ്വാഴ്ച ആണവോര്‍ജ നിയന്ത്രണബോര്‍ഡിന്റെ (എഇആര്‍ബി) അനുമതി കിട്ടിയതോടെ സമ്പുഷ്ട യുറേനിയം നിറയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പാലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റഷ്യന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണു കൂടംകുളം നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ ആണവനിലയത്തിന്റെ പ്രധാന ലാബും അനുബന്ധ മേഖലകളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഓപ്പറേഷനല്‍ ഐലന്‍ഡ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ 24 മണിക്കൂറും ആണവനിലയത്തിനു സുരക്ഷയൊരുക്കുന്നു.

163 ബണ്ടിലുകളുള്ള ഇന്ധനം നിറയ്ക്കല്‍ പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇന്ധനം നിറച്ചശേഷം നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കും. അടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരോഘട്ടത്തിലും എഇആര്‍ബിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

English summary
India’s nuclear operator has started loading enriched uranium fuel in the first reactor of the Kudankulam Nuclear Power Project,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X