കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധം

  • By Ajith Babu
Google Oneindia Malayalam News

Protest during PM’s speech
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്് പങ്കെടുത്ത വേദിയില്‍ ഷര്‍ട്ടൂരി യുവാവിന്റെ പ്രതിഷേധം. ദില്ലിയില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസാരിക്കാന്‍ തുടങ്ങവെയാണ് പ്രതിഷേധം അരങ്ങേറിയത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച രാജ്യാന്തര സെമിനാറില്‍ അവലോകന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

മന്‍മോഹന്‍ സിങ് പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ യുവാവ് മേശപ്പുറത്തു കയറി നിന്ന് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയായിരുന്നു മുദ്രാവാക്യം. സമ്മേളനവേദിയില്‍ നിന്നും പ്രധാനമന്ത്രി പുറത്തുപോകണമെന്ന്
ആവശ്യപ്പെട്ട ഇയാള്‍ ഒരു നിമിഷം എല്ലാവരെയും അന്പരപ്പിച്ചു. മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രതിഷേധം നടത്തിയ ആളെ പിടിച്ചുമാറ്റിയത്.

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരിലായിരുന്നു ഇയാളുടെ ഒറ്റയാള്‍ പ്രതിഷേധം. സമ്മേളന പ്രതിനിധിയായ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കിയിട്ടില്ല. തിരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.

സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസംഗമാണ് രാജ്യാന്തരസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചടങ്ങിലെ പ്രസംഗത്തിലും പ്രസംഗത്തിലും സാമ്പത്തിക നയങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചു.

English summary
inor protest during PM’s speech at Vigyan Bhawan in New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X