പണം മരത്തില്‍ കായ്ക്കില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യക്ക് ആരും വായ്പ നല്‍കാന്‍ തയാറല്ലാതിരുന്ന 1991ലേതുപോലുള്ള അവസ്ഥ വീണ്ടും വരാതിരിക്കാനാണു താന്‍ ശ്രമിച്ചത്. അനാവശ്യ ഭീതി ഉയര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. 1991ലും ഇങ്ങനെ എതിര്‍പ്രചാരണം ഉണ്ടായതാണ്. അന്നത്തെ നുണപ്രചാരകര്‍ വിജയിച്ചില്ല. ഇപ്പോഴും അവര്‍ വിജയിക്കില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍വര്‍ദ്ധിപ്പിക്കാന്‍ പണം വേണം. പണം മരത്തില്‍ കായ്ക്കില്ലെന്നതുകൊണ്ട് സബ്‌സിഡി നിയന്ത്രിക്കേണ്ടിവരുന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു സര്‍ക്കാരും ശ്രമിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡീസല്‍ വില വര്‍ദ്ധന ആവശ്യമായി വന്നത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയത് മൂലമാണെന്നും വിശദീകരിച്ചു. എന്നിട്ടും ഡീസല്‍വില മറ്റ് രാജ്യങ്ങളിലേതില്‍നിന്ന് ഇന്ത്യയില്‍ കുറവാണ് . പാചകവാതകത്തിന്റെ കാര്യമാണെങ്കില്‍ സാധാരണക്കാര്‍ക്ക് ഒരു വര്‍ഷം ആറെണ്ണം മതി.
ചില്ലറവ്യാപാരത്തിലെ വിദേശനിക്ഷേപം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും നേട്ടമാണ്. വിദേശ ഭീമന്മാര്‍ ഇവിടത്തെ ചെറിയ വ്യാപാരികളെ വിഴുങ്ങുമെന്ന പ്രചാരണം തെറ്റാണ്. വളരുന്ന സമ്പദ്ഘടനയില്‍ ചെറിയവര്‍ക്കും വലിയവര്‍ക്കും സ്ഥാനമുണ്ട്. 1991ല്‍ വിദേശമൂലധനം അനുവദിച്ചപ്പോഴും ഇതേ രീതിയില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ വളരുകയാണു ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications