Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവെച്ചു

West Bengal
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജി വെച്ചു. ആകെ ആറു മന്ത്രിമാരാണ്‌ രാജി വെച്ചിരിക്കുന്നത്‌. ഇതില്‍ 2 മന്ത്രിമാര്‍ ക്യാബിനറ്റ്‌ റാങ്കിലുള്ളവരാണ്‌.

കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്‍വലിച്ച സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിക്കാന്‍ തീരുമാനമായത്‌.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ്‌ മമത പിന്തുണ പിന്‍വലിച്ചത്‌.

സംസ്ഥാന മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ്‌ രാജിവെച്ചതോടെ ബംഗാള്‍ നിയമ സഭയില്‍ പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സിപിഎമ്മിനേക്കാള്‍ വലിയ ഒറ്റ കക്ഷിയാവും കോണ്‍ഗ്രസ്‌.

ജലസേചന മന്ത്രിയായിരുന്ന മാനസ്‌ ഭൂനിയയുടെ നേതൃത്വത്തില്‍ ശനിയാഴ്‌ച വൈകീട്ട്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടാണ്‌ മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഗവര്‍ണര്‍ എംകെ നാരായണനെ കണ്ട്‌ രാജിക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.

നിയമസഭയില്‍ 184 അംഗങ്ങളുള്ള തൃണമൂലിന്‌ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിക്കുന്നത്‌ ഒരു വിഷയമേ അല്ല. അതേസമയം സിപിഎമ്മിന്‌ ഇതോടെ പ്രമുഖ പ്രതിപക്ഷ സ്ഥാനം നഷ്ടമാകും. ആകെ 42 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ഉണ്ട്‌ ബംഗാള്‍ മിയമസഭയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+