സുറുമയിട്ടതിന് വിദ്യാര്‍ഥിയുടെ ചെകിട്ടത്തടിച്ചു

മുഹമ്മദ് ഷമീം സുറമയിട്ട് ക്ലാസിലെത്തി. ഇതിനെ അധ്യാപകനായ രാമദാസ് ചോദ്യം ചെയ്തു. അപ്പോള്‍ ഇത് മതപരമായ പുണ്യകര്‍മ്മമാണെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഇതു കേട്ട അധ്യാപകന്‍ പ്രകോപിതനാവുകയും മുഹമ്മദ് ഷമീമിന്റെ ചെകിട്ടത്തടിയ്ക്കുകയുമായിരുന്നു. ഇതെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രധാനാധ്യാപകന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
അടിയേറ്റതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് കടുത്ത തലവേദന അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പ്രധാനാധ്യാപകന്‍ ആശുപത്രിയിലെത്തി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയെങ്കിലും രക്ഷിതാക്കള്‍ വഴങ്ങിയില്ല.അധ്യാപകനായ രാമദാസിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications