പാലക്കാട്: അഴിമതി രഹിത വാളയാര്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പിലാക്കിയെങ്കിലും ഇത് അട്ടിമറിയ്ക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതിനെതിരായ ജനകീയ പ്രക്ഷോഭമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്നതെന്നും വിഎസ് പറഞ്ഞു.
വാളയാര്‍ ചെക്ക്‌പോസ്റ്റ് പഴയ സ്ഥിതിയിലേക്ക് നീങ്ങുന്നതായാണ് ഇപ്പോള്‍ കാണുന്നത്. പഴയ രീതിയില്‍ ഇവിടം അഴിമതി നിറഞ്ഞതായി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍. . ചെക്ക്‌പോസ്റ്റിലെ കൈക്കൂലിയും ഉദ്യോഗസ്ഥ അഴിമതിയും വ്യാപകമാകുന്നതായി ആരോപിച്ച് സി.പി.എം. നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.